DCBOOKS
Malayalam News Literature Website

സിനിമാ പ്രേമികള്‍ക്കായി ഇതാ ഒരു കിടിലന്‍ കോംബോ ഓഫര്‍!

BIG SCREEN BUFFS
BIG SCREEN BUFFS

സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്. സിനിമാ പ്രേമികൾക്കായി ഇതാ ഒരു കിടിലൻ കോംബോ ഓഫർ, സിനിമാ സംബന്ധിയായ 3 കൃതികൾഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1290 രൂപയ്ക്ക്   ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS -ലൂടെ.

പതിനൊന്ന് തിരക്കഥകൾ , അടൂർ ഗോപാലകൃഷ്ണൻ മലയാളത്തെയും ഇന്ത്യന്‍ ചലച്ചിത്രത്തെയും ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കാലാതിവര്‍ത്തിയും ജീവിതഗന്ധിയുമായ പ്രമേയങ്ങളെ വ്യത്യസ്തവും ഭാവനിര്‍ഭരവുമായ കഥാപാത്രങ്ങളിലൂടെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പുരസ്‌കാരങ്ങളും ആദരങ്ങളും പിടിച്ചുപറ്റിയിട്ടുള്ള ഈ സിനിമകള്‍ മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. കഥാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുംവിധം ക്രമീകരിച്ച ഈ തിരക്കഥാ സമാഹാരത്തില്‍ അടൂരിന്റെ ഇന്നേവരെയുള്ള മുഴുവന്‍ ചലച്ചിത്രങ്ങളുടെയും തിരക്കഥകള്‍ അടങ്ങുന്നു. മലയാള ചലച്ചിത്ര ലോകത്ത് അനന്യമായ പ്രഭാവം ചെലുത്തിയ ഒരു അസാമാന്യ പ്രതിഭയുടെ പ്രവര്‍ത്തനങ്ങളുടെ പ്രകടസ്വരൂപമാണ് ഈ ബൃഹദ്‌സമാഹാരം.

ലോല ,പി പത്മരാജൻ പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന് അനശ്വരമായി ആവിഷ്ക്കരിച്ചു. യശ:ശരീനായ നിരൂപക‌ന്‍ കെ. പി. അപ്പ‌ന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരീക്കല്‍ തെരെഞ്ഞെടുത്ത ലോല ഉള്‍പ്പടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍സമാഹാരം . പ്രണയത്തിനും പ്രണയികള്‍ക്കും ഒരു കഥാപുസ്തക.

പത്മരാജന്റെ കഥകൾ സമ്പൂർണ്ണം പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണ്ണം. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അവിഷ്‌ക്കരിക്കപ്പെടുന്ന ഈ കഥകള്‍ ഇന്നും വായനക്കാര്‍ നെഞ്ചിലേറ്റുന്ന രചനകളാണ്. പത്മരാജന്റെ പ്രശസ്തമായ ചൂണ്ടല്‍, അപരന്‍, ലോല, തകര, ഓര്‍മ്മ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അതിഥി, പാര്‍വ്വതിക്കുട്ടി തുടങ്ങി എല്ലാ കഥകളും ഈ കൃതിയില്‍ വായിക്കാം.

പുസ്തകൂട്ടം സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.