മഹാമാരിയെത്തുടര്‍ന്ന് പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതത്തിലെ നിസഹായാവസ്ഥയും പൊരുതി ജയിക്കാനുള്ള പരിശ്രമവും…!
അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും സിനിമയായി അഭ്രപാളിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്ത ഈ ക്ലാസിക് കൃതിയുടെ മലയാള പരിഭാഷ ഇന്ന് 25 % വിലക്കുറവിൽ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. മഹാമാരിയെത്തുടര്‍ന്ന് പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതത്തിലെ നിസഹായാവസ്ഥയും പൊരുതി ജയിക്കാനുള്ള പരിശ്രമവുമാണ് നോവലിന്‍റെ പ്രമേയം. പല തലത്തിലും ‘ദ പ്ലേഗി’ലേതിന് സമാനമായ സംഭവങ്ങള്‍ ചുറ്റും കാണാന്‍ കഴിയും.
പ്ലേഗ് എന്ന രോഗത്തിന് അടിമപ്പെടുമ്പോള്‍തന്നെ ഒരു സമൂഹം തന്നെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുകയാണ്. മരണത്തില്‍ നിന്ന് രക്ഷപെടാന്‍ മരുന്നു കണ്ടുപിടിക്കാന്‍ ഒറാനിലെ ഡോക്ടര്‍മാരും അവരെ പിന്‍താങ്ങുന്ന അധികാരവര്‍ഗ്ഗവും ശ്രമിക്കുന്നു. പുറം ലോകവുമായുള്ള എല്ലാ ബെന്ധവും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിലൂടെ ആല്‍ബര്‍ട്ട് കാമ്യു തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനുമുന്നില്‍ കീഴടങ്ങുന്നു. മരണത്തില്‍ നിന്നം ആരും രക്ഷപെടുന്നതുമില്ല. ഈ ദുരന്ത സാഹചര്യത്തില്‍ മുങ്ങിപ്പോയ അനേകലക്ഷംപേരുടെ കഥയാണ് പ്ലേഗിലൂടെ പറഞ്ഞുവയ്ക്കുന്നത്. ഒപ്പം ഈ കറുത്ത മഹാമാരിയുടെ തീക്ഷണതയും ഒറാനിയന്‍ ജനതയുടെ കഷ്ടതകളും വെളിപ്പെടുത്തുന്നു ആല്‍ബര്‍ട്ട് കാമ്യു.
പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ് ആല്‍ബര്‍ട്ട് കാമ്യു.സാര്‍ത്രെയോടൊത്ത് അസ്തിത്വവാദം (എക്‌സിസ്‌റ്റെന്‍ഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു.സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരില്‍ രണ്ടാമനാണ് കാമ്യു. 1957ല്‍ കാമ്യുവിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വര്‍ഷത്തിനുശേഷം ഒരു കാര്‍ അപകടത്തില്‍ കാമ്യു അന്തരിച്ചു). ‘അബ്‌സര്‍ഡിസം’ എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു.
Comments are closed.