DCBOOKS
Malayalam News Literature Website

ഈ ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് സമ്മാനിക്കാം കുട്ടി പുസ്തകങ്ങള്‍!

ഈ ആഘോഷരാവുകളില്‍  നിങ്ങളുടെ കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും അവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിലൊക്കെ സ്വാധീനിക്കാനും കഴിയുന്ന 5 പുസ്തകങ്ങള്‍ പരിചയപ്പെടാം.

ഉണ്ണിക്കുട്ടന്റെ ലോകം

Textകേരളത്തിലെ കുട്ടികളെ ഏറെ സ്വാധീനിച്ച ബാലസാഹിത്യകൃതിയാണ് ‘ഉണ്ണിക്കുട്ടന്റെ ലോകം‘. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളിലേക്ക്, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഉണ്ണിക്കുട്ടന്റെ ലോകം. സാധാരണക്കാരായ മനുഷ്യന്റെ ജീവിതം ഒരു കുട്ടിയില്‍ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളിലൂടെയാണ് ഇവിടെ ഉണ്ണിക്കുട്ടന്‍ വളരുന്നത്.

ചെമ്മരിയാടിന്റെ സൂത്രം

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്‌സ് Textതയ്യാറാക്കിയിരിക്കുന്ന ചെമ്മരിയാടിന്റെ സൂത്രം എന്ന കഥാസമാഹാരം കൊച്ചുകൂട്ടുകാര്‍ക്ക് ഏറെയിഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്.

കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനമായ ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്.

സ്‌നേഹപൂര്‍വം നികിത

Textകുട്ടികള്‍ക്ക് വായിച്ച് രസിക്കാനും ചെയ്തുപഠിക്കാനുമായി ചന്ദ്രമതി എഴുതിയ കഥയാണ് സ്‌നേഹപൂര്‍വം നികിത. ഒരിക്കല്‍ ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ ചന്ദ്രന്‍ പിള്ളയും രാഹുലും നികിതയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. ഭക്ഷണംപോലും നന്നായി കൊടുത്തിരുന്നില്ല. അങ്ങനെയിരിക്കെയാണ് ചന്ദ്രന്‍പിള്ളയ്ക്കും രാഹുലിനും ഒരബദ്ധം സംഭവിക്കുന്നത്. അക്കഥയാണ് സ്‌നേഹപൂര്‍വം നികിത.

അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രയും മറ്റു ബാലകഥകളും

സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ കൊതിച്ച അപ്പൂപ്പന്‍ താടിയ്ക്കും Textകൂട്ടുകാര്‍ക്കും സംഭവിച്ച അക്കിടിയെക്കുറിച്ച് പറഞ്ഞ് അത്യാഗ്രഹം നന്നല്ലെന്ന സന്ദേശം നല്‍കുകയാണ് സിപ്പി പള്ളിപ്പുറത്തിന്റെ ‘അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര‘. സിപ്പി പള്ളിപ്പുറത്തിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്രയും മറ്റു ബാലകഥകളും. കുട്ടികളെ അറിഞ്ഞ്, അവരുടെ ഭാഷയില്‍ കഥകളെഴുതി അവരെ രസിപ്പിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും പ്രശസ്തമാണ്. 44 കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Textമുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍

വരികളിലെ അഴകുകൊണ്ടു മോഹിപ്പിക്കുകയും വരികള്‍ക്കിടയിലെ ജീവിതംകൊണ്ടു വേദനിപ്പിക്കുകയും ചെയ്യുന്ന കവിതയാണ് സെറീനയുടേത്. മുള്ളുകള്‍ മാത്രം ബാക്കിയാകുന്ന കടല്‍– ജീവിതത്തെയും ബന്ധങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളെയും ആഴത്തില്‍ വരഞ്ഞിടാനുള്ള ശ്രമമാണ് സെറിനയുടെ കവിത.

കൂടുതല്‍ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

 

Comments are closed.