ഷെര്‍ലക്‌ഹോംസ് ദിനം; ഡി സി ബുക്‌സ് ക്രൈംഫിക്ഷന്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം
മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ്. വിഖ്യാതമായ ഷെര്‍ലക് ഹോംസ് ഡിറ്റക്റ്റീവ് കഥകള്‍ എഴുതിയ സ്‌കോട്ടിഷ് എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ക്രൈംഫിക്ഷന്‍ പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കിഴിവിൽ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറിലും മെയ് 20 മുതൽ 28 വരെ ഓഫര്‍ ലഭ്യമാണ്.
യാഥാര്‍ത്ഥ്യത്തിന്റെ പരിമിതികളാല്‍ ബന്ധിതമല്ലാതെ സ്വതന്ത്രവും തുറന്നതും ജിജ്ഞാസാവഹവും ആണെന്നത് തന്നെയാണ് ക്രൈം ത്രില്ലറുകള്‍ക്ക് ആരാധകരെ നേടിക്കൊടുക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കുറ്റാന്വേഷണ നോവലുകള്‍. ഒരുകാലത്ത് വായനയെ സമ്പന്നമാക്കിയിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ ഏവരുടെയും ഹരമായിരുന്നു. പെട്ടന്നുള്ള വായനയ്ക്കുപകരിച്ചിരുന്ന ഇത്തരം സാഹിത്യസൃഷ്ടികളുടെ ധര്‍മ്മം പുസ്തകവായനയെ സജീവമാക്കി നിലനിര്‍ത്തുകയും വായനയോടുള്ള കമ്പം ജനിപ്പിക്കുകയും ചെയ്യുന്നു.
ക്രൈം ത്രില്ലറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.