ആരോഗ്യകരമായ ജീവിതത്തിനു നിങ്ങളെ സഹായിക്കുന്ന 5 പുസ്തകങ്ങൾ ഇതാ !
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് പറയുന്നതു കേട്ടിട്ടില്ലേ? ജീവിതശൈലീരോഗങ്ങളില്‍ നിന്ന്, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളില്‍ നിന്ന്, പാരമ്പര്യ രോഗങ്ങളില്‍ നിന്ന്, പകര്‍ച്ചവ്യാധികളില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുന്ന 825 രൂപ വില വരുന്ന 5 പുസ്തകങ്ങൾ 635 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ സ്വന്തമാക്കാം.
ആരോഗ്യകരമായ മദ്യപാനം പരിപൂര്‍ണ്ണ മദ്യനിരോധനത്തിന് നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രത്യേകിച്ചും മദ്യസല്‍ക്കാരങ്ങള്‍ തൊഴില്‍ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തില്‍. കൂടാതെ വ്യാജമദ്യം ഒഴുകാനുളള സാധ്യത, മയക്കുമരുന്നിന്റെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെയും വ്യാപനം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലില്ലായ്മ, ഇവയെല്ലാം പരിഹരിക്കാന്‍ പ്രയാസമുളള പ്രായോഗികപ്രശ്‌നങ്ങളാണ്. ഇവിടെയാണ് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി. മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ അനുഭവപരിചയംതന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.
ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് ഇന്ത്യയിൽ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും ഇന്ത്യൻ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
യോഗ സ്ത്രീസൗന്ദര്യത്തിന് സൗന്ദര്യവര്‍ദ്ധനയ്ക്ക് യോഗാഭ്യാസത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കുന്ന കൃതി.
പാരമ്പര്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും കൊറോണ, പ്ലേഗ്,ക്ഷയം, കുഷ്ടം, ന്യുമോണിയ, ടെറ്റനസ്, ആന്ത്രാക്സ്, എലിപ്പനി,ചിക്കൻ ഗുനിയ,പന്നിപ്പനി,നിപ തുടങ്ങിയ വിവിധതരം പകർച്ചവ്യാധികളെക്കുറിച്ചും വിശദീകരിക്കുന്ന പുസ്തകം.
പ്രമേഹം അപകടകരമായ രോഗം പ്രമേഹരോഗചികിത്സക്കായുള്ള നൂതനവും ഫലപ്രദവുമായ പ്രതിവിധികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോ.ജോണി ജെ. കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം’.
Comments are closed.