രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും
തിരുവനന്തപുരം; കാഴ്ചയുടെ വിരുന്നൊരുക്കിയ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. ഇനി സുവര്‍ണ്ണരചതചകോര അവാര്‍ഡുകള്‍ ഏതു സിനിമക്കായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയും കാത്തിരിപ്പുമാണ്.
കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഏഷ്യന്‍ ഫിലിംസ് അവാര്‍ഡ്‌സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യന്‍ സിനിമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങള്‍ ചര്‍ച്ച ചെയ്ത അവള്‍ക്കൊപ്പം എന്ന വിഭാഗവും മേളയുടെ സവിശേഷതയായിരുന്നു. പ്രമേയത്തിനു പുറമെ പുതുമയുള്ള ആവിഷ്‌കാരവും സിനിമകളെ ആകര്‍ഷകമാക്കിയിരുന്നു.
വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിക്കും.
Comments are closed.