22-ാമത് രാജ്യാന്തര ചലച്ചിത്രമേള; സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രമായ വാജിബിന്
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വാജിബ് കരസ്ഥമാക്കി. ചിത്രത്തിന്റെ സംവിധായിക ആന്‍മരിയ വാസിര്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്കില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ നോമിനേഷന്‍ ലഭിച്ച ന്യൂട്ടനാണ് (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍) ഫിപ്രസി പുരസ്‌കാരം. ന്യൂട്ടന്‍ ആണ് നെറ്റ്പാക്ക് പുരസ്‌കാരവും നേടിയിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ നേടി. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം: ദിലീഷ് പോത്തന്‍) കരസ്ഥമാക്കി.
പ്രത്യേക ജൂറി പുരസ്‌കാരം: കാന്‍ഡലേറിയ (സംവിധാനം: ജോണി ഹെന്‍ട്രിക്‌സ്), നവാഗത സംവിധായകനുള്ള രജതചകോരം: സഞ്ജു സുരേന്ദ്രന്‍ (ചിത്രം ഏദന്‍), മികച്ച സംവിധായികയ്ക്കുള്ള രജതചകോരം: മലില ദ ഫെയര്‍വെല്‍ ഫഌര്‍ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന എന്നിവരും നേടി. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായ ചിത്രം ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് ആണ്.
Comments are closed.