DCBOOKS
Malayalam News Literature Website

മതങ്ങള്‍ ഒരിക്കലും നശിക്കുകയില്ല മറിച്ച്, പുതിയ സാങ്കേതിക രീതികളുമായി കൂടിച്ചേര്‍ന്ന് മതങ്ങളുടെയും സാങ്കേതികതയുടേയും സംഗ്രഹമാണുണ്ടാവുക: യുവാല്‍ നോഹ ഹരാരി

മതങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറുന്നതാണെന്നും മതനിയമങ്ങള്‍ സമൂഹത്തില്‍ എന്നും നിലനില്‍ക്കില്ലെന്നും പ്രശസ്ത ഇസ്രായേല്‍ ചരിത്രകാരനായ യുവാന്‍ നോഹ ഹരാരി. കേരള സാഹിത്യോത്സവത്തിന്റ നാലാം പതിപ്പില്‍ ’21 Lessons for the 21st Century’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിബറലിസത്തിന് സമൂഹത്തിലെ ഏത് വ്യവസ്ഥിതിയുടെയും അടിത്തറയെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ളതിനാല്‍ ലിബറലിസത്തില്‍ ഊന്നിയ ഒരു സമൂഹമായി നമ്മള്‍ മാറേണ്ടതുണ്ട്. തങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലാതാകുമോ എന്ന ആശങ്കയാണ് ഇന്നിന്റെ പ്രശ്‌നം. ഇനി അങ്ങോട്ട് ഭാവിയെ നയിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതനസാങ്കേതികവിദ്യകളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ജോലി സാധ്യത കുറഞ്ഞേക്കാം. എങ്കിലും കഴിവുള്ളവന് എവിടെയും സാധ്യതകള്‍ നിലയ്ക്കുന്നില്ല.
കാലം മാറുന്നതനുസരിച്ച് സമസ്തമേഖലകളിലും പ്രവചനാതീതമായ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. ആകയാല്‍ പുതുതലമുറയ്ക്ക് മാനസികവഴക്കം (മെന്റല്‍ ഫ്‌ലെക്‌സിബിലിറ്റി) പഠിപ്പിച്ചുകൊടുത്തെങ്കില്‍ മാത്രമേ തങ്ങളുടെ ജോലികളോട് പെട്ടന്ന് ഇണങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളു.
മതങ്ങള്‍ ഒരിക്കലും നശിക്കുകയില്ല മറിച്ച്, പുതിയ സാങ്കേതിക രീതികളുമായി കൂടിച്ചേര്‍ന്ന് മതങ്ങളുടെയും സാങ്കേതികതയുടേയും സംഗ്രഹമാണുണ്ടാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
21-ാം നൂറ്റാണ്ടിന് 21 പാഠങ്ങള്‍ എന്ന വിഷയത്തിലൂന്നി ഗോവിന്ദ് ഡി സിയുമായി നടത്തിയ വീഡിയോ ഇന്റര്‍വ്യൂവിലാണ് യുവാല്‍ നോഹ ഹരാരി തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്…

 

Comments are closed.