ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍, ‘2020ന്റെ കഥകള്‍ 7’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി
ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സീരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
2020-ന്റെ കഥകള്‍ ഒന്ന്, 2020-ന്റെ കഥകള്‍ രണ്ട്, 2020-ന്റെ കഥകള്‍ മൂന്ന് , 2020-ന്റെ കഥകള്‍ 4 , 2020-ന്റെ കഥകള്‍ അഞ്ച്, 2020-ന്റെ കഥകള്‍ ആറ് എന്നീ പുസ്തകങ്ങള്‍ നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിന്നു. ‘2020ന്റെ കഥകള്‍ 7’- ാണ് ഇപ്പോള്‍ പുതിയതായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
കെ.പി. രാമനുണ്ണി, എബ്രഹാം മാത്യു, എം.ജി. ബാബു, സോക്രട്ടിസ് കെ. വാലത്ത്, എസ്.ആര്‍. ലാല്‍, വി.കെ.കെ. രമേശ്, ഷീബ. ഇ.കെ., വിനു എബ്രഹാം. നിധീഷ് ജി., ഫര്‍സാന അലി, അനീഷ് ഫ്രാന്‍സിസ്, കെ.എസ്. രതീഷ്, മഞ്ജിലാല്‍ ആര്‍. എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകമാണ് ‘2020ന്റെ കഥകള്‍ 7′.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.