വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഇടംനേടി. ലീല, ഒരു ഭയങ്കര കാമുകന്, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളുടെ സമാഹാരമായ ഈ കൃതി ജെ.ദേവികയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ്‌ലാന്റ് ബുക്‌സാണ് പ്രസാധകര്‍.
ഫിക്ഷന്‍- നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഇരുപത്തഞ്ചോളം കൃതികളാണ് ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളികളായ പോള്‍ ചിറക്കരോടിന്റെ Pulayathara (ഫിക്ഷന്‍), ടോണി ജോസഫിന്റെ Early Indians: The Story of Our Ancestors and Where We Came From (നോണ്‍ ഫിക്ഷന്‍) എന്നീ കൃതികളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
Comments are closed.