കൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തുക്കുന്ന ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ എന്ന സംഘടന സ്ഥാപിച്ചു.
ഗ്ലോബല്‍ മാര്‍ച്ച് എഗൈന്‍സ്റ്റ് ചൈല്‍ഡ് ലേബറുമായും ഇതിന്റെ അന്താരാഷ്ട്ര പ്രചാരണ സംഘടനയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999ല്‍ ഗ്ലോബല്‍ കാമ്പൈന്‍ ഫോര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടന സ്ഥാപിച്ചതു മുതല്‍ 2011 വരെ അതിന്റെ പ്രസിഡന്റായിരുന്നു.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഫ്രഡ്രിക്ക് എബര്‍ട്ട് മനുഷ്യാവകാശ പുരസ്‌ക്കാരം (ജര്‍മനി ), മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments are closed.