DCBOOKS
Malayalam News Literature Website

‘പകിട 13’- ജ്യോതിഷഭീകരതയുടെ മറുപുറം

ശാസ്ത്ര ചിന്ത, ദൈവം, വിശ്വാസം, നിരീശ്വരവാദം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ  നിരവധി Textപുസ്തകങ്ങള്‍ സമ്മാനിച്ച എഴുത്തുകാരന്‍ രവിചന്ദ്രന്‍ സി യുടെ ശ്രദ്ധേയമായ പുസ്തകമാണ് ‘പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം’ .

ജ്യോതിശ്ശാസ്ത്രത്തിന്റെ സങ്കേതങ്ങൾ കടമെടുക്കുന്നതു കൊണ്ടാണ് ജ്യോതിഷപ്രവചനവും വാനശാസ്ത്രവുമായി ‘എന്തോ ബന്ധം’ ഉണ്ടെന്ന കൃത്രിമധാരണ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം പ്രവർത്തിക്കുന്നതെന്ന് ജനത്തെ ധരിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുമ്പോൾ സൗരയൂഥംതന്നെ ഈ പ്രപഞ്ചത്തിൽനിന്ന് അപ്രത്യക്ഷമായാലും ജ്യോതിഷി പണംപിടുങ്ങുമെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. ജ്യോതിഷത്തിന്റെ വിജയകാരണം ജ്യോതിഷിയുടെ മിടുക്കല്ല, മറിച്ച് വിശ്വാസിയുടെ അന്ധതയും ദാസ്യബോധവുമാണെന്ന് രവിചന്ദ്രൻ പറയുന്നു. അന്ധവിശ്വാസങ്ങളുടെ മാനസികതലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥം. തെളിവുരഹിതവിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങളെ നിർദ്ദയം വിചാരണ ചെയ്യും.

Comments are closed.