DCBOOKS
Malayalam News Literature Website

വി. മധുസൂദനന്‍ നായരുടെ കവിതകള്‍

“അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍
അക്ഷരപ്പിച്ച നടന്നു, നിലാവിലെ
നീലവാനം പോലെ ഞാനൂറിവന്നൊരാ
നാദമൂകാചലമെന്നിലലിഞ്ഞുപോയ്

മക്കളേയെന്നു പാലൂറുന്നൊരന്‍പ്, എനി-
ക്കൊക്കെയും തന്നു തിരുത്തും വയമ്പ്,വിണ്‍
പൊക്കത്തിലെന്നെയെടുത്തുയര്‍ത്തും വന്‍പ്
ചൊല്‍ക്കളിപ്പാട്ടം, കളിമ്പങ്ങള്‍ ചുറ്റിലും

എന്‍ മണമൊക്കെയുണ്ണിക്കെന്നു പൂവൂകള്‍
ഈയമൃതെല്ലാം നിനക്കെന്നരുവികള്‍
നീ വിളക്കാവുകെന്നര്‍ക്കചന്ദ്രാനലര്‍
താളമേ നീയെന്നു താരാട്ടുകാറ്റുകള്‍
മുന്നമേ വന്നു നിറഞ്ഞൊരാകാശമെന്‍
കണ്ഠതംബുരുവില്‍ത്തുടര്‍ന്നു ശ്രുതിസാധകം
കാലം കടഞ്ഞോരു വിസ്മയം നക്ഷത്ര-
നാളമായ് നിന്നൂ വിദൂരമരീചിയായ്…”

(പ്രൊഫ.വി.മധുസൂദനന്‍ നായരുടെ വാക്ക് എന്ന കവിതയില്‍ നിന്നും)

മലയാള കവിതയെ ജനകീയമാക്കിയ കവിയാണ് വി.മധുസൂദനന്‍ നായര്‍. കവിതാപാരമ്പര്യത്തിന്റെ ജൈവികമായ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ കവിതകള്‍. ഈ കവിതകള്‍ ആസ്വദിക്കുമ്പോള്‍ ആസ്വാദകന്‍ കാലങ്ങളെ അനുഭവിക്കുകയാണ്. ജീവിതസത്യങ്ങളെ, പൈതൃകങ്ങളെ തൊട്ടറിയുകയാണ്…

അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യപുസ്തകങ്ങളായ നാറാണത്തുഭ്രാന്തന്‍ഗാന്ധര്‍വ്വംഗാന്ധി എന്നിവയുടെ സമാഹാരമാണ് മധുസൂദനന്‍ നായരുടെ കവിതകള്‍. മലയാളം ഹൃദയം ചേര്‍ത്ത് കേള്‍ക്കുകയും ചൊല്ലുകയും ചെയ്ത കവിതകളുടെ വലിയ സമാഹാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മധുസൂദനന്‍ നായരുടെ കവിതകളുടെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

 

Comments are closed.