മനസ്സ് പോകുന്ന വഴിയേ കുറേ കഥകള്‍!
കഥ ജീവിതത്തിന്റെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണെന്നും അത് ജീവിതത്തെ കവിഞ്ഞുനില്‍ക്കുന്ന അത്ഭുതമാണെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് എന്‍ പ്രഭാകരന്. ഒരു അപകടത്തില്‍ പെട്ട് മരണത്തിന്റെ ഗുഹാകവാടത്തിലെത്തിയ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍ ഒരുപാട് കഥകള്‍ മനസ്സില്‍ എഴുതി. അവയില്‍ പലതും മറവിയുടെ ഇരുള്‍ക്കയത്തില്‍ അമര്‍ന്നെങ്കിലും, അഞ്ചെണ്ണം അതിജീവിച്ചു. ആ അഞ്ച് കഥകളും പിന്നീട് എഴുതിയ രണ്ട് കഥകളും ചേര്‍ത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരമാണ് മനസ്സ് പോകുന്ന വഴിയേ.
പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യമനസ്സ് സഞ്ചരിക്കുന്ന വിചിത്രപാതകളിലൂടെ യാത്രചെയ്യുന്ന കഥകളാണ് മനസ്സ് പോകുന്ന വഴിയേ എന്ന ഈ സമാഹാരത്തില്‍ ഏറെയും. മനസ്സിനെ മനനം ചെയ്യുന്ന മനശാസ്ത്രജ്ഞരും, ജ്യോത്‌സ്യനുമൊക്കെയാണ് ഓരോ കഥകളിലും ആഖ്യാതാവായി എത്തുന്നതും.
സമാഹാരത്തിലെ സാമാന്യം ദൈര്‍ഘ്യമേറിയ കഥയാണ് ‘ഇളനീര്‍’. 20 വര്‍ഷക്കാലത്തിനിടയ്ക്ക് തന്നെ തേടിയെത്തിയ നിരവധി രോഗികളില്‍ നിന്ന് വിചിത്രവ്യക്തിത്വമുള്ള മോഹനന്‍ എന്ന ഒരാളെ പിന്തുടരുകയാണ് സൈക്കോളജിസ്റ്റായ വിവേക്. മോഹനന്‍ വിവരിച്ച അനുഭവങ്ങള്‍ ഭാവനാസൃഷ്ടിയാണെന്ന് മനസ്സിലാക്കുമ്പോഴും ആ ഭാവനയിലെ കഥാപാത്രം പ്രധാന വ്വിവേകിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് അയാളുടെ ഭാര്യയായി മാറുന്നു.
‘ഞാന്‍ ഞാന്‍ പിന്നെയും ഞാന്‍’ എന്ന കഥയില്‍ ഒരു യുവകവിയുടെ പ്രശ്‌നങ്ങള്‍ക്കാണ് മന:ശാസ്ത്രജ്ഞന്‍ പരിഹാരം തേടുന്നത്. ‘ശരീരപാഠം’ വിയര്‍പ്പിന്റെ ഗന്ധത്തില്‍ വന്ന മാറ്റം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. മധ്യവര്‍ഗ്ഗ മലയാളി പുരുഷന്റെ വിഹ്വലതകളിലേക്കാണ് ‘ഭൂതം ഭാവി വര്‍ത്തമാനം’ സഞ്ചരിക്കുന്നത്. ഓര്‍മ്മകളുടെ ശ്മശാനം, ദൃശ്യം ഒന്ന്, ഡുണ്ടറുടും ഡുണ്ടറുടും എന്നീ കഥകളും പുസ്തകത്തിലുണ്ട്.
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായഎന്‍ പ്രഭാകരന്പുലിജന്മത്തിലൂടെ 1987ലെ മികച്ച നാടകത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിലൂടെ ചെറുകാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയവ നേടി. 2006ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം എന്ന ചിത്രത്തിന്റെ തിരക്കഥ ഈ നാടകത്തെ ആസ്പദമാക്കി ആയിരുന്നു. മറ്റ് നിരവധി ബഹുമതികള്‍ നേടിയ അദ്ദേഹത്തിന്റെ കഥകള്‍ ഇംഗ്ലീഷ്, ജര്‍മന്‍, ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
തീയൂര്‍ രേഖകള്‍,ഏഴിനും മീതെ,ബഹുവചനം,ക്ഷൗരം,ജീവന്റെ തെളിവുകള്‍എന്നീ നോവലുകളുംവാഗണ്‍യാത്ര,തിരഞ്ഞെടുത്ത കഥകള്‍തുടങ്ങിയ കഥാസമാഹാരങ്ങളുംഞാന്‍ തെരുവിലേക്കു നോക്കിഎന്ന കവിതാസമാഹാരവുമാണ് എന്‍. പ്രഭാകരന്റെപ്രധാനപ്പെട്ട കൃതികള്‍.സര്‍ഗാത്മക സാഹിത്യത്തിന്റെ ആന്തരികലോകങ്ങളെക്കുറിച്ച്, ഭാവിയില്‍ നടക്കാനിരിക്കുന്ന ഗൗരവപൂര്‍ണ്ണമായ അനേകം അന്വേഷണങ്ങളുടെ പ്രഭവകേന്ദ്രമാകുമെന്നു പ്രവചിക്കാവുന്നതാണ്എന്‍. പ്രഭാകരന്റെആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്എന്ന പുസ്തകം.
Comments are closed.