ഷോപ്പിയാനില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍: രണ്ട് ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യവും ജയ്‌ഷെ മുഹമ്മദ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനില്‍ മേമന്ദിറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഏതാനും ഇന്ത്യന്‍ സൈനികര്‍ക്ക് നിസാരമായ പരുക്കുകളുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
#UPDATE Encounter in Shopian’s Memander area: Two terrorists have been neutralised. Combing operation is underway. #JammuAndKashmir pic.twitter.com/cRVtd0mDtm
— ANI (@ANI) February 27, 2019
അതേസമയം ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്കുശേഷം ഇന്ത്യ-പാക് അതിര്‍ത്തി കലുഷിതമായ അവസ്ഥയിലാണ്. നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍,മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Comments are closed.