കര്‍ക്കിടകത്തില്‍ വായനയും ഭക്തിസാന്ദ്രമാകട്ടെ, പുരാണകൃതികളും ഇപ്പോള്‍ ഇ-ബുക്കുകളായി!
രാമായണശീലുകളാല്‍ മുഖരിതമാകുന്ന കര്‍ക്കടകത്തില്‍ നിങ്ങളുടെ വായനയും ഭക്തിസാന്ദ്രമാക്കാന്‍ ഡിസി ബുക്‌സ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ക്കും പുരാണകൃതികള്‍ ഇനി അനായാസം വിരല്‍ത്തുമ്പില്‍ ലഭ്യമാകും ഇ-ബുക്ക് രൂപത്തില്‍.
ഭാഗവതപുരാണം– പതിനെട്ട് പുരാണങ്ങളിലൊന്ന്. ഭക്തിരസപ്രധാനമായ ഭാഗവതം പുരാണങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമാണ്. വേദവൃക്ഷത്തിന്റെ സ്വാദിഷ്ഠമായ ഫലമാണ് ഭാഗവതമെന്നും പറയുന്നു. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സാമൂഹികജീവിതക്രമത്തിന്റെയും ആദ്യകാല രേഖകള്‍കൂടിയാണ് പുരാണങ്ങള്‍. തലമുറകളില്‍നിന്നും തലമുറകളിലേക്കു കൈമാറിയ അനശ്വര നിക്ഷേപങ്ങള്‍. രസനിഷ്യന്ദികളായ കഥകളിലൂടെയും ലളിതമായി വിവരിക്കപ്പെടുന്ന ലോകതത്ത്വങ്ങളിലൂടെയും അവ മാനവകുലത്തിന് മുതല്‍ക്കൂട്ടായ ഗ്രന്ഥങ്ങള്‍.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ബ്രഹ്മപുരാണം പതിനെട്ടുപുരാണങ്ങളിലൊന്ന്. മലയാളത്തിലേക്ക്, ഒരുപക്ഷേ ഇന്ത്യന്‍ ഭാഷകളിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക്, മൊഴിമാറ്റം ചെയ്ത പുരാണം ബ്രഹ്മാണ്ഡമാണ്. 14ാം നൂറ്റാണ്ടിലാണ് മലയാളത്തില്‍ പരിഭാഷയുണ്ടായത്. മലയാളത്തിന് ഏറെ പ്രിയങ്കരമായ പരശുരാമകഥ വിസ്തരിച്ച് ബ്രഹ്മാണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃഷ്ണ സഖിയായ രാധയെക്കുറിച്ചും വിവരണമുണ്ട്. പ്രപഞ്ചസൃഷ്ടിയും ഹിരണ്യാണ്ഡവുമെല്ലാം ബ്രഹ്മാണ്ഡത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പിതൃക്കളുടെ വിവരണം, പിതൃക്കള്‍ക്കായി അനുഷ്ഠിക്കേണ്ട ശ്രാദ്ധവിധികള്‍, ബൃഹദ്രഥവംശം, പ്രദ്യോതവംശം തുടങ്ങിയ വംശചരിതങ്ങള്‍, ലളിതോപാഖ്യാനം തുടങ്ങിയവയും ബ്രഹ്മാണ്ഡപുരാണത്തിലടങ്ങിയിരിക്കുന്നു. കെ.എം. രുദ്രന്‍ നമ്പൂതിരി പരിഭാഷ നിര്‍വ്വഹിച്ച ശിവപുരാണം അനുബന്ധമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ഗരുഡപുരാണം പതിനെട്ടുപുരാണങ്ങളിലൊന്നാണ് ഗരുഡപുരാണം. മഹാവിഷ്ണു ഗരുഡനു വെളിവാക്കിയ കാര്യങ്ങള്‍ ഗരുഡന്‍ കശ്യപപ്രജാപതിക്കു വിവരിച്ചു നല്കുന്നു. ഗരുഡന്‍ പറഞ്ഞതിനാല്‍ പ്രസ്തുത പുരാണം ഗരുഡപുരാണം എന്ന പേരില്‍ അറിയപ്പെട്ടു. ബ്രഹ്മാവിന്റെ ആവിര്‍ഭാവവും പ്രപഞ്ചസൃഷ്ടിയുമെല്ലാം വിവരിക്കുന്ന ഗരുഡപുരാണത്തില്‍ കൃഷ്ണാവതാരകഥകള്‍ക്കും പ്രാധാന്യമുണ്ട്. വ്യാകരണം, ആയുര്‍വ്വേദം, രത്‌നപരീക്ഷ, ജ്യോതിശ്ശാസ്ത്രം, ഛന്ദസ്സ് തുടങ്ങിയ ശാസ്ത്രകാര്യങ്ങളും മരണാനന്തരം ജീവനു സംഭവിക്കുന്ന പരിണാമങ്ങളും പിതൃ സങ്കല്പങ്ങളുമെല്ലാം ഗരുഡപുരാണത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.
Comments are closed.