’18 പുരാണങ്ങള്‍’ ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും!
മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇനി ശേഷിക്കുന്നത് മൂന്ന് കോപ്പികള്‍ മാത്രം. ആദ്യം ബുക്ക് ചെയ്യുന്ന മൂന്ന് പേര്‍ക്ക് പുസ്തകം 25% വിലക്കുറവില്‍ 7,499 രൂപയക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. പിന്നീടുള്ള ഓര്‍ഡറുകള്‍ പ്രിന്‍റ് ഓണ്‍ ഡിമാന്‍ഡ് വ്യവസ്ഥയിലാകും ലഭ്യമാവുക. 18 പുരാണങ്ങളേയും ചേര്‍ത്തുവെയ്ക്കുന്ന ഈ ഗ്രന്ഥത്തില്‍ പൗരാണികമായ സാഹിത്യബോധത്തിന്റെ തെളിമ ദര്‍ശിക്കുവാനാകുന്നതാണ്.
ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് ആദ്യമായി മലയാളത്തിന് ലഭ്യമാക്കിയ കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ’18 പുരാണങ്ങള്‍’. 18000 പേജുകളിലായി 18 വാല്യങ്ങളില്‍ ആയിരക്കണക്കിനു കഥകള്‍ ഉള്‍ക്കൊള്ളുന്ന, കഥകളിലൂടെയും ചിത്രങ്ങളിലൂടെയും രസകരമായ ഉപാഖ്യാനങ്ങളിലൂടെയും മഹത്തായൊരു സാംസ്‌കാരിക പൈതൃകത്തെ സ്വന്തമാക്കാനൊരു അപൂര്‍വ്വാവസരമാണ് ഡി സി ബുക്‌സ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലഭ്യമാക്കിയത്.
Comments are closed.