വി.ഷിനിലാലിന്റെ ‘124’; ക്ലബ്ബ് ഹൗസ് ചര്‍ച്ച നാളെ
വി.ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തെ ആസ്പദമാക്കി നെടുമങ്ങാട് ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച നാളെ (11 സെപ്റ്റംബര്‍ 2021). വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍
അജിത് നീലാഞ്ജനം നോവല്‍ അവതരണം നടത്തും. അനില്‍ വേങ്കോട് മോഡറേറ്ററാകും.
ഡി സി ബുക്‌സിന്റെ അതിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളിലൊന്നാണ് വി.ഷിനിലാലിന്റെ ‘124’. സെക്ഷൻ 124 A രാജ്യദ്രോഹമാണ്;വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം. ഷിനിലാലിൻറെ ‘124’ എന്ന നോവൽ അതെക്കുറിച്ചാണ്. മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം.
Comments are closed.