റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് തുടക്കമായി; വിശാലമായ സ്റ്റാളുമായി ശ്രദ്ധേയ സാന്നിദ്ധ്യമായി ഡി സി ബുക്സ്
റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേളക്ക് തുടക്കമായി. 32 രാജ്യങ്ങളിൽ നിന്നായി 1200ലേറെ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ലിറ്ററേച്ചർ, പബ്ലിഷിംഗ്, ആന്റ് ട്രാൻസ്ലേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക മേളയിൽ തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി പുസ്തകമേളയില്‍ ഈ വര്‍ഷവും ഡി സി ബുക്‌സ് പങ്കെടുക്കുന്നു. Riyad front Convention Centre – ല്‍ E-41 ആണ് ഡി സി ബുക്‌സിന്റെ വിശാലമായ സ്റ്റാള്‍.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ മലയാള പ്രസാധകര്‍
- ഡി സി ബുക്‌സ് STALL NUMBER E-41
- പൂര്‍ണ പബ്ലിക്കേഷന്‍സ് STALL NUMBER E i 29
- ഒലീവ് പബ്ലിക്കേഷന്‍സ് STALL NUMBER E-15
- ഹരിതം ബുക്‌സ് STALL NUMBER E 13
- ടിബിഎസ് STALL NUMBER E i 29
- Z4 ബുക്‌സ് STALL NUMBER E 13
ഡി സി ബുക്സ് ‘മലയാള അക്ഷരമാല’, ‘മാംഗോ ബുക്സ് ഓഫ് ആല്‍ഫബെറ്റ്സ്’, ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍ എന്നീ പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യും. കൂടാതെ ലക്കി ഡ്രോ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍ എന്നിവ പുസ്തകമേളയോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. 48-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡി സി ബുക്‌സ് സ്റ്റാളില്‍ ലഭ്യമാകും. എല്ലാ പുസ്തകങ്ങളും 20% വിലക്കിഴിവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് പുസ്തകമേള.
Comments are closed.