റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു; കപ്പലില്‍ ഇന്ത്യാക്കാരും
റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലുള്ള തൊഴിലാളികളുമായി പോയ രണ്ട് കപ്പലുകള്‍ക്കാണ് തീപിടിച്ചത്. ക്രിമിയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കെര്‍ഷ് കടലിടുക്കിലാണ് സംഭവം. പ്രകൃതിവാതകവുമായി പോയ കപ്പലും ഒരു ടാങ്കറുമാണ് അപകടത്തില്‍പ്പെട്ടത്. കപ്പലുകള്‍ തമ്മില്‍ ഇന്ധനം കൈമാറുന്നതിനിടെയായിരുന്നു അപകടം.
ടാന്‍സാനിയന്‍ കപ്പലുകളായ കാന്‍ഡി, മാസ്‌ട്രോ എന്നീ കപ്പലുകള്‍ക്കാണ് തീപിടിച്ചത്. കാന്‍ഡിയില്‍ 9 തുര്‍ക്കിഷ് പൗരന്മാരും 8 ഇന്ത്യന്‍ പൗരന്മാരുമടക്കം 17 ജീവനക്കാരും മാസ്‌ട്രോയില്‍ 7 വീതം തുര്‍ക്കിഷ് പൗരന്മാരും ഇന്ത്യന്‍ പൗരന്മാരും ഒരു ലിബിയന്‍ പൗരനുമടക്കം 15 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിപുലമായ സന്നാഹങ്ങളോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 12 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 9 പേരെ കണ്ടെത്താനായിട്ടില്ല.
Comments are closed.