DCBOOKS
Malayalam News Literature Website

സെമിനാറും ചര്‍ച്ചയും ഫെബ്രുവരി 23-ന്

മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി വിലയിരുത്തപ്പെടുന്ന കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത പിറവിയെടുത്തിട്ട് 100 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ കോഴിക്കോട് ഡയറ്റിന്റെയും ബോധിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യവും സമത്വവും ശാക്തീകരണവുംചര്‍ച്ചയും വിവാദങ്ങളുമാകുന്ന വര്‍ത്തമാനകാലത്തില്‍ ചിന്താവിഷ്ടയായ സീതയുടെ പ്രസക്തിയെക്കുറിച്ചാണ് ചര്‍ച്ച. ഫെബ്രുവരി 23-ന് വടകരയിലെ ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.സോമരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ.വി സജയ്, ഡോ.പി.പവിത്രന്‍, ഡോ.പി.ഗീത, പി.രാമന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

Comments are closed.