മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനുമായി മനോജ് കുറൂര്‍ ‘മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍’ ന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച ഏറെ ശ്രദ്ധേയമായി. തമിഴ്, കന്നഡ, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മനുഷ്യന് ഒരു ആമുഖത്തിന്റെ 27-മത്തെ പതിപ്പും പുറത്തിറങ്ങിക്കഴിഞ്ഞു.
നോവലിന്റെ ആരംഭം പറഞ്ഞുകൊണ്ടായിരുന്നു ചര്‍ച്ച ആരംഭിച്ചത്. 10 വര്‍ഷത്തോളം സമയമെടുത്താണ് ഈ നോവല്‍ എഴുതിയത്. മരണമുള്ളവനാണ് മര്‍ത്ത്യന്‍ എങ്കില്‍ മൃഗങ്ങള്‍ക്കും മറ്റും മരണമില്ലേ, പിന്നെ എന്തുകൊണ്ടാണ് മനുഷ്യന് മാത്രം മര്‍ത്ത്യന്‍ എന്ന പദം കൈവന്നതെന്നുള്ള ചോദ്യത്തിന് മൃത്യു എന്ന ബോധമുള്ളവര്‍ ആരോ അവനാണ് മര്‍ത്ത്യന്‍ എന്ന ഉത്തരമാണ് സുഭാഷ് ചന്ദ്രന്‍ നല്‍കിയത്. ഒരുപക്ഷേ ഇതിനുവേണ്ടിയുള്ള അന്വേഷണമായിരിക്കാം ഈ നോവല്‍ എഴുതാന്‍ ഇടയാക്കിയതെന്നും പറയാം. സുഭാഷ് ചന്ദ്രന്‍ സൂചിപ്പിച്ചു. കാണികളുടെ ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു ഈ സെഷനും.
Comments are closed.