DCBOOKS
Malayalam News Literature Website

സമഗ്രവും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഒരേയൊരു ‘ക്ഷേത്രവിജ്ഞാനകോശം’; നവീകരിച്ച പതിപ്പ് ഇപ്പോള്‍ വിപണിയില്‍

Kshetravijnanakosham
Kshetravijnanakosham

ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയിലെ പ്രഥമ ക്ഷേത്രവിജ്ഞാനകോശത്തിന്റെ നവീകരിച്ച പതിപ്പ് മൂന്നുവാല്യങ്ങളില്‍ ഡി സി ബുക്‌സിന്റെ പുസ്തകശാലകളിലും ഓണ്‍ലൈന്‍സ്റ്റോറിലും ലഭ്യമായിത്തുടങ്ങി. 1999 രൂപാ മുഖവിലയുള്ള പുസ്തകം 10% വിലക്കുറവില്‍ 1799 രൂപയ്ക്ക്  ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.  സംസ്ഥാനത്തെ ഡിസി ബുക്‌സ്/ കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും വായനക്കാര്‍ക്ക് പുസ്തകം സ്വന്തമാക്കാം. 1999 രൂപാ വിലയുള്ള മൂന്ന് വാല്യങ്ങള്‍ ഒന്നിച്ച് 499 രൂപയ്ക്കും, ഓരോ വാല്യങ്ങളായി 199 രൂപയ്ക്കും ഇപ്പോള്‍ വായനക്കാര്‍ക്ക്  ഇ-ബുക്കുകളായും സ്വന്തമാക്കാവുന്നതാണ്. കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടായിരത്തില്‍ ഡി സി ഗ്രന്ഥാവലിയുടെ ഭാഗമായാണ് ക്ഷേത്രവിജ്ഞാനകോശത്തിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത്ഒരോ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആചാരങ്ങളും ഐതീഹ്യങ്ങളും നേരിട്ട് കണ്ടും കേട്ടുമറിഞ്ഞാണ് ഗ്രന്ഥകര്‍ത്താവായ പി ജി രാജേന്ദ്രന്‍ Textപുസ്തകത്തിനാവശ്യമായ വിവരശേഖരണം നടത്തിയത്ഈ പുസ്തകത്തെ കാലാതീതവും മൗലികവുമാക്കുന്നത്് വസ്തുതകളെല്ലാം നേരിട്ടറിഞ്ഞതാണെന്നുള്ളതാണ്ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാതെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള പുസ്തകമെഴുതാന്‍ പോലും ഈ ഗ്രന്ഥം ഒരു അനുകരണീയ മാതൃകയാണ്മഹാക്ഷേത്രങ്ങള്‍ക്കുമുന്നില്‍(1997,നാലാങ്കല്‍ കൃഷ്ണപിള്ള),ആചാരാനുഷ്ഠാനകോശം (1998, പ്രൊഫപിസികര്‍ത്ത), പുരാണസംജ്ഞാഗമകോശം (2000, സി പ്രസാദ്), ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങള്‍ (2012, പി ജി രാജേന്ദ്രന്‍തുടങ്ങി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ക്ഷേത്രാനുബന്ധ പുസ്തകങ്ങളുടെ എക്കാലത്തെയും ആധികാരികമായ റഫറന്‍സ്ഇവയിലെ വിവരങ്ങള്‍കൂടി ചേര്‍ത്ത് കാലാനുസൃതമായ പുതുക്കിയാണ് മൂന്നുവാല്യങ്ങളിലായി ക്ഷേത്രവിജ്ഞാനകോശം പുറത്തിറക്കിയിരിക്കുന്നത്.

ക്ഷേത്രങ്ങളുടെ ചരിത്രംഐതീഹ്യംപാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ കുറിപ്പുകള്‍ദേവസംജ്ഞയുടെ ആഗമകോശംആചാരാനുഷ്ഠാന പദകോശംതാന്ത്രികപദാവലിജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍ദുര്‍ഗാലയങ്ങള്‍ശാസ്താക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മറ്റെങ്ങുമില്ലാത്ത സകല വസ്തുതകളും ഈ ഗ്രന്ഥത്തിലുള്‍പ്പെടുന്നുപി ജി രാജേന്ദ്രനു പുറമേ പ്രൊഫപി.സികര്‍ത്തസി.പ്രസാദ്സുധീഷ് നമ്പൂതിരിപി രാമചന്ദ്രന്‍കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്വി.കലാധാരന്‍ എന്നിവരും ഈ ക്ഷേത്രവിജ്ഞാനകോശത്തെ ആധികാരിമാക്കാന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്ക്ഷേത്രങ്ങളെക്കുറിച്ചറിയാന്‍ മലയാളത്തിലെ ആദ്യത്തേതും സന്പൂര്‍ണ്ണമായ ഏക ഗ്രന്ഥമാണ് ഡി സി ബുക്സ് പുറത്തിറക്കിയ ക്ഷേത്രവിജ്ഞാനകോശം.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.