പത്ത് പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്ത് റസ്‌കിന്‍ ബോണ്ട്; ലിസ്റ്റില്‍ ഇടം നേടി വി ജെ ജയിംസിന്റെ ആന്റിക്ലോക്കും
എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയ എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ട്. ലിസ്റ്റില്‍ ഇടം നേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലിന്റെ പരിഭാഷയും. സോമര്‍സെറ്റ് മോം, അഗതാ ക്രിസ്റ്റി, ചാള്‍സ് ഡിക്കന്‍സ് , ബര്‍ണാഡ് ഷാ തുടങ്ങിയവരുടെ കൃതികള്‍ക്കൊപ്പമാണ് ആന്റി ക്ലോക്കും ഇടം നേടിയത്. വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്ക്’ മിനിസ്തി എസ് ആണ് ഇംഗ്ലീഷിലേയ്ക്ക് അതേ പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍.
റസ്‌കിന്‍ ബോണ്ട് നിർദ്ദേശിച്ച മറ്റ് പുസ്തകങ്ങൾ
- ദി ഫോള്‍ ഓഫ് ബെര്‍ലിന്‍- ആന്റണി ബീവര്‍( The Fall of Berlin – Antony Beevor)
- ദി സീക്രട്ട് ലൈവ്സ് ഓഫ് സോമര്‍സെറ്റ് മൗഗം- സെലീന ഹാസ്റ്റിംഗ്‌സ് (The Secret Lives of Somerset Maugham – Selina Hastings)
- സ്‌ട്രേഞ്ചര്‍ ദാന്‍ ഫിക്ഷന്‍: ദി ലൈഫ് ഓഫ് എഡ്ഗർ വാലസ്- നീല്‍ ക്ലാര്‍ക്ക് (Stranger Than Fiction: The Life of Edgar Wallace – Neil Clark)
- ദി പിക്‌വിക് പേപ്പേഴ്‌സ്-ചാള്‍സ് ഡിക്കന്‍സ് (The Pickwick Papers – Charles Dickens)
- ഹെര്‍ക്യുള്‍ പൊയ്‌റോട്ട്-അഗതാ ക്രിസ്റ്റി ( Hercule Poirot – Agatha Christie)
- ഓഫ് ഹ്യൂമന്‍ ബോണ്ടേജ്- സോമര്‍സെറ്റ് മോം (Of Human Bondage – Somerset Maugham )
- ദി ടാലന്റഡ് മിസ്റ്റര്‍ റിപ്ലി – പട്രീഷ്യ ഹൈസ്മിത്ത് (The Talented Mr Ripley – Patricia Highsmith)
- പിഗ്മാലിയന്‍ – ബെര്‍ണാഡ് ഷാ (Pygmalion – Bernard Shaw)
- ടൈഫൂണ്‍ ആന്‍ഡ് അതര്‍ സ്‌റ്റോറീസ് -ജോസഫ് കോണ്‍റാഡ് (Typhoon And Other Stories – Joseph Conrad)
പുതിയ ഭൂമികകള്‍ തേടുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന വി.ജെ. ജയിംസിന്റെ തൂലികയില്‍നിന്ന് നിരീശ്വരനു ശേഷം പിറന്ന നോവലാണ് ‘ആന്റിക്ലോക്ക്’. അപഹരിക്കപ്പെട്ടുപോയ പ്രണയകാലത്തിനും ഉഗ്രമായൊരു പ്രതികാരത്തിനുമിടയില്‍ ഞെരുങ്ങി, മരണത്തിന്റെ പെട്ടിപണിഞ്ഞ് ജീവിതത്തിന്റെ അന്നം തേടാന്‍ വിധിക്കപ്പെട്ട ഹെന്‍ട്രിയെന്ന ശവപ്പെട്ടി പണിക്കാരന്‍. സമയത്തിന്റെ ദുരൂഹ മാനങ്ങളിലൂടെ അപ്രദക്ഷിണമായി സഞ്ചരിക്കുന്ന ആന്റിക്ലോക്ക് നിര്‍മ്മിച്ച് കാലത്തിന്റെ ഘടികാര ചലനങ്ങളുടെ ദിശ തെറ്റിക്കുന്ന പഴയകാല ഐ.എന്‍.എ. പോരാളിയായിരുന്ന പണ്ഡിറ്റ് എന്ന നൂറ്റിപ്പന്ത്രണ്ട് വയസ്സുകാരന്‍. ചെറുസൂചികളും പല്‍ച്ചക്രങ്ങളുമായി മാറുന്ന കഥാപാത്രങ്ങളിലൂടെ വികസിച്ച്, നെയ്യാര്‍ ഡാമിനോടുചേര്‍ന്ന പ്രദേശത്തിന്റെ നാട്ടുവഴക്കങ്ങളിലൂടെയും ഗ്രാമ്യഭാഷയിലൂടെയും ആന്റിക്ലോക്ക് വായനയുടെ വ്യത്യസ്തമായൊരു ഭ്രമണപഥം തീര്‍ക്കുന്നു. പ്രപഞ്ചത്തിന്റെ ജൈവതുലനത്തെ വെല്ലുവിളിക്കുന്ന എല്ലാ ഏകാധിപത്യങ്ങള്‍ക്കു നേരേയും കാലത്തിന്റെ സമയസൂചികള്‍ വില്ലുകുലച്ച് നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുകൂടിയാണ് ആന്റിക്ലോക്ക്.
Comments are closed.