സ്ത്രീപക്ഷചിന്തകളും ഫിക്ഷനും
ബോംബെ സമൂഹത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട വിവാഹിതയായ ഒരു സ്ത്രീയെക്കുറിച്ചുള്ള കഥയാണ് ”അഫ്ളൂന്‍സയുടെ കാലത്തെ പ്രണയം”. വിവാഹേതര ബന്ധം, അഡള്‍ട്രി തുടങ്ങിയ വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകത്തെ കുറിച്ചുള്ള സെഷന്‍ ഏറെ ഹൃദ്യമായി. എഴുത്തുകാരി ഷുണാലി കുളളര്‍ ഷ്രോഫ്, ജമാല്‍ ഷെയ്ഖ് എന്നിവര്‍ പങ്കെടുത്ത സെഷന്‍ അതിന്റെ ലാളിത്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആധുനിക കാലത്തെ സ്ത്രീപക്ഷ ചിന്തകള്‍, ലിബറല്‍ ജീവിതരീതി എന്നിവ പൊതുവില്‍ ചര്‍ച്ച ചെയ്ത എഴുത്തുകാരി ഫിക്ഷന്‍ എഴുത്തില്‍ അവരുടെ ശൈലിയെക്കുറിച്ചും വിശദീകരിച്ചു.
Comments are closed.