ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടായിരിന്നു-എന്‍ഐഎ
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിനുമുന്‍പ് ഐഎസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ മന്‍സീദ്,പി സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
2016 ഡിസംബറിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായത്.മന്‍സീദും എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇരുവരുടെയും വിവാഹം നടത്തിയെന്നാണ് എന്‍ഐഎ യുടെ വിലയിരുത്തല്‍.എസ്ഡിപിഐ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ തണലിലൂടെ ഷെഫിന്‍ ജഹാന്‍ മന്‍സീദും സഫ്വാനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ജനുവരി 6 നാണ് ഹാദിയ എന്ന അഖിലയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചുകൊണ്ട് അച്ഛന്‍ അശോകന്‍ പരാതിനല്‍കുന്നത്.സേലത്ത് ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു അന്ന് ഹാദിയ.തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാദിയയെ അച്ഛനോടൊപ്പമോ ഭര്‍ത്താവിനൊപ്പമോ വിടാന്‍ തയ്യാറാകാതിരുന്ന സുപ്രീംകോടതി പഠനം പൂര്‍ത്തിയാക്കാന്‍ സേലത്തെ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി എന്‍ഐഎ എത്തിയിരിക്കുന്നത്.
Comments are closed.