DCBOOKS
Malayalam News Literature Website

ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു. ശ്രീലങ്കയിൽ ചികിത്സയിലിരിക്കെയാണ് മരണം. 80 വയസായിരുന്നു. ചലച്ചിത്ര നടിയും മാലദ്വീപ് സെൻസർ ബോർഡിൽ ഓഫീസറുമായിരുന്നു ഫൗസിയ ഹസൻ.

ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബർ മുതൽ 1997 ഡിസംബർ വരെ ജയിൽ വാസം അനുഷ്ഠിച്ചു. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും.

ഐഎസ്ആർഒ ചാരക്കേസിലെ ഫൗസിയ ഹസന്റെ അനുഭവങ്ങൾ കുറിക്കുന്ന വിധിക്കു ശേഷം- ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ (വിവർത്തനം: ആർ.കെ. ബിജുരാജ്, പി. ജസീല) എന്ന കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതിയിരിക്കുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരൂപം.

Comments are closed.