പാറക്കടവ് കഥകൾ വീണ്ടും അറബിയിൽ
ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ അറബി അൽജദീദ് എന്ന പ്രശസ്തമായ പത്രത്തിൽ പി.കെ പാറക്കടവിന്റെ പത്തൊമ്പത് കഥകൾ അറബിയിൽ മൊഴി മാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇ.കെ.റശീദ് വാഫിയാണ് വിവർത്തനം ചെയ്തത്.
പ്രശസ്ത ഫലസ്തീനിയൻ കവി നജ് വാൻ ദർവീഷ് കൾച്ചറൽ എഡിറ്ററായ അൽ അറബി അൽജദീദിൽ മുമ്പും പാറക്കടവിന്റെ കഥകൾ വിവർത്തനം ചെയ്ത് വന്നിട്ടുണ്ട്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ.പാറക്കടവിന്റെ തിരഞ്ഞെടുത്ത കഥകളിൽ നിന്നാണിവ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
Comments are closed.