DCBOOKS
Malayalam News Literature Website

കോഴിക്കോട് ബീച്ചിൽ ഇന്ന് പടയണിയും സംഗീത നിശയും

 

 പ്രിയവായനക്കാർക്ക് അവിസ്മരണീയ കലാ വിരുന്നൊരുക്കി ഡി സി ബുക്ക്സ്. 

 

ജനുവരി 17 മുതൽ 22 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന  25-ാമത് ഡി സി ഇന്റർനാഷണൽ ബുക്ക്‌ ഫെയർ & കൾച്ചറൽ ഫെസ്റ്റിവലിൽ ഇന്ന് പടയണിയും സംഗീതനിശയും. ഭൈരവി പടയണി സംഘം അവതരിപ്പിക്കുന്ന പടയണി ജനുവരി 19 നു വൈകുന്നേരം 6 മണിക്കും, മെല്ലിസോ മ്യൂസിക് ബാൻഡിന്റെ സംഗീതനിശ ശേഷം 8 മണിക്കും ആയിരിക്കും നടക്കുന്നത്.

 

ദക്ഷിണ്യേന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേള, 25-ാമത്  ഡി സി ഇന്റർനാഷണൽ ബുക്ക്‌ ഫെയർ & കൾച്ചറൽ  ഫെസ്റ്റിവൽ 

ദശലക്ഷകണക്കിന് പുസ്തകങ്ങളും 350 ലധികം പ്രസാധകരും പ്രിയ എഴുത്തുകാരോട് സംവദിക്കാനും കൈയ്യൊപ്പോടു കൂടിയ പുസ്തകങ്ങൾ സ്വന്തമാക്കാനുമുള്ള അവസരവും കൂടെയാണ്. പുസ്തകാഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ സാംസ്കാരിക വിരുന്നും കുട്ടികളിലെ വായനയെ വളർത്താൻ ചിൽഡ്രൻസ് കോർണറും ഒരുക്കിയിട്ടുണ്ട്.

 

Leave A Reply