കെ അരവിന്ദാക്ഷന് 2024 ലെ ഓടക്കുഴൽ പുരസ്ക്കാരം.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ അരവിന്ദാക്ഷന്റെ ഗോപ എന്ന നോവലാണ് 2024 ലെ ഓടക്കുഴൽ പുരസ്ക്കാരം കരസ്ഥമാക്കിയത്.
ബുദ്ധജീവിതം ആഘോഷമാക്കിയ ലോകം നമുക്ക് പരിചിതമാണ്. എന്നാൽ ഗോപയിൽ ഗൗതമ സിദ്ധാര്‍ത്ഥന്റെ പത്നിയായ യശോധരയെന്ന ഗോപ ബുദ്ധനെന്ന സിദ്ധാര്‍ത്ഥനെ ചോദ്യം ചെയ്യുകയാണ്. എന്റെ ആത്മാംശമായ നിങ്ങള്‍ എന്തുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ എന്നോട് പറഞ്ഞില്ല എന്ന ചോദ്യമാണ് നോവൽ അന്വേഷിക്കുന്നത്.
തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി ഗ്രാമത്തിൽ 1953 ജൂൺ 10 ന് ജനിച്ച അരവിന്ദാക്ഷൻ നോവൽ, കഥകൾ, ഉപന്യാസങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധേയനാണ്. സിനിമാശബ്ദസംവിധാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്