എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…
എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…
മാനവസേവയാണ് മാധവസേവ..!
യുവജനതയുടെ ഹരമായി മാറിയ സന്യാസിവര്യനാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തെക്കുറിച്ച് യുവജനതയോട് പറയേണ്ടതില്ല. കാരണം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം സ്വാമി വിവേകാനന്ദന്റെ ജീവിതം യുവഹൃദയങ്ങള്‍ തൊട്ടുണര്‍ത്തിയവയാണ്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദന്റെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
ഭാരതീയ നവേത്ഥാനത്തിന്റെ നായകനായ സ്വാമി വിവേകാനന്ദന്‍ 1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് ജനിച്ചത്. നരേന്ദ്രന്‍ എന്നായിരുന്നു യഥാര്‍ത്ഥനാമം. യുക്തിവാദിയായിരുന്ന നരേന്ദ്രന്‍ ശ്രീരാമകൃഷ്ണപരമഹംസരുമായി പരിചയപ്പെട്ടതോടെ വിവേകാനന്ദന്‍ എന്ന് പേര് സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ്യനായിത്തീര്‍ന്നു.
കാല്‍നടയായി ഇന്ത്യ ചുറ്റിക്കണ്ട അദ്ദേഹം മതമല്ല ഭക്ഷണമാണ് ജനങ്ങള്‍ക്കാവശ്യമെന്ന് പ്രഖ്യാപിച്ചു. 1893ല്‍ അമേരിക്കയില്‍ ചി്ക്കാഗോയിലെ ലോകമതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ചിക്കാഗോ പ്രസംഗം വിവേകാനന്ദന് ലോകപ്രശസ്തി നേടിക്കൊടുത്തു. 1897ല്‍ ദരിദ്രരുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു. 1902 ജൂലൈ 14ന് അന്തരിച്ചു. 1985 മുതല്‍ വിവേകാനന്ദന്റെ ജന്മദിനമായ
ജനുവരി 12 ഇന്ത്യയില്‍ ദേശീയ യുവജനദിനമായി ആചരിച്ചു വരുന്നു.