അഭിനയവിദ്യ
നസീറുദ്ദീൻ ഷാ / പാർവതി തിരുവോത്ത് വിവ: ജോസഫ് കെ. ജോബ്
ഓരോ അഭിനേതാവും മാത്രമല്ല, ഓരോ മനുഷ്യനും മറ്റൊരു തരം വ്യക്തിയാകാനുള്ള അളവില്ലാത്ത സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഏതെങ്കിലും ഒരു വ്യക്തിത്വം നമ്മൾ ഏറ്റെടുക്കുന്നതാണ്. ഇതിൽ ഏതാണ് ശരിയായ ഞാനെന്ന് എനിക്ക് ഉറപ്പില്ല. എൻ്റെ ഉള്ളിൽ നിരവധി ആളുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും അങ്ങനെതന്നെ തോന്നുന്നുവെന്ന് ഉറപ്പാണ്. ഒരു അഭിനേതാവിന് ഈ വേഷപ്പകർച്ച അനുഗ്രഹമാണ്.
കെ എൽ എഫ് 2025 വേദികളിലെ ഏറ്റവും ജനശ്രദ്ധ നേടിയ സംഭാഷണങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ അതുല്യനായ നസിറുദ്ദീൻ ഷായുമായി മലയാളത്തി ലെ ശ്രദ്ധേയയായ നടി പാർവ്വതി തിരുവോത്ത് നടത്തിയ അഭിമുഖ ഭാഷണം. അതിൻ്റെ ലിഖിതരൂപം വായിക്കൂ.
പാർവതി തിരുവോത്ത്: അഭിനേതാക്കൾ അവരുടെ അഭിനയം നന്നാക്കു ന്നതിനുവേണ്ടി നിരന്തരമായി തയ്യാറെടുപ്പുകൾ നടത്തുകയും മനനംചെയ്യുകയുമൊക്കെ പതിവു ണ്ടല്ലോ. ഇതിൻ്റെ പ്രാധാന്യത്തെക്കു റിച്ച് എന്തൊക്കെയാണ് പറയാനുള്ളത്? ഇത്തരം തയ്യാറെടുപ്പുകളും മനനംചെയ്യലുമൊക്കെ ഒരു അഭിനേതാവ് എന്ന നിലയിൽ എത്ര ത്തോളം താങ്കളുടെയുള്ളിൽ സംഭവിക്കുന്നുണ്ട്? തയ്യാറെടുപ്പുകൾ നടത്തുന്നത് അവസാനിപ്പിച്ച് ഏതെ ങ്കിലും ഘട്ടത്തിൽ അനുധ്യാനത്തിലേക്കു കടക്കേണ്ടതുണ്ടെന്നു കരുതുന്നുണ്ടോ?
നസിറുദ്ദീൻ ഷാ: തയ്യാറെടുപ്പു കൾ ഒരിക്കലും അവസാനിപ്പിക്കണ മെന്ന് ഞാൻ കരുതുന്നില്ല. പ്രായമാ കുകയും ജീവിതം കൂടുതൽ കാണു കയും അനുഭവങ്ങൾ നേടുകയും കൂടുതൽ ആളുകളുമായി സമ്പർ ക്കം പുലർത്തുകയും ചെയ്യുമ്പോൾ ദിനംപ്രതിയെന്നോണം നമുക്കു മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതുകൊ ണ്ടാണ് ‘പൂർണത വന്ന അഭിനേതാ വ്’, ‘തികഞ്ഞ അഭിനയപ്രകടന’ മെന്നൊക്കെയുള്ള സങ്കല്പങ്ങളിൽ എനിക്കു തീരെ വിശ്വാസമില്ലാത്തത്. ഇന്ന് നിങ്ങളെ വളരെ വൈകാരികമാ യി സ്‌പർശിച്ച അഭിനേതാവ് അടുത്ത ദിവസം മറ്റൊരു രീതിയിലാ യിരിക്കും നിങ്ങളെ സ്‌പർശിക്കുന്നു ണ്ടാവുക. ഓരോ സാഹചര്യത്തിലും വേദിയിൽ അഭിനേതാക്കളുടെ പ്രകടനം വ്യത്യസ്തമായിരിക്കുമല്ലോ. ഓരോ പ്രാവശ്യവും പ്രേക്ഷകരും വ്യത്യസ്തരായിരിക്കും. ഏതുതരം പ്രേക്ഷകരുടെ മുന്നിലാണ് നിങ്ങൾ ഏറ്റവും നന്നായി അഭിനയിച്ചതെ ഒന്നൊക്കെ ചിലരെന്നോടു ചോദിക്കാ റുണ്ട്. നല്ല പ്രേക്ഷകരും ചീത്ത പ്രേക്ഷകരും ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നല്ലതും ചീത്തയു മായ പ്രകടനങ്ങളുണ്ട് എന്നുമാത്രം. നിങ്ങളുടെ അഭിനയത്തിൻ്റെ മേന്മ കൊണ്ട് മോശം പ്രേക്ഷകരെപ്പോലും നല്ലതാക്കി മാറ്റാൻ നിങ്ങൾക്കു കഴിയും. തയ്യാറെടുപ്പ് നടത്തുന്നതി നെ സംബന്ധിച്ച് ഞാൻ പിന്തുടരുന്ന ഒന്നാമത്തെ നിയമവും എൻന്റെകൂടെ പ്രവർത്തിച്ചിട്ടുള്ള യുവ അഭിനേ താക്കളോട് പറയാറുള്ള കാര്യവും ഒന്നുതന്നെയാണ്: “നിങ്ങൾ നിങ്ങ ളുടെ സംഭാഷണഭാഗം മനഃപ്പാഠമാ ക്കുക, സ്റ്റേജിൽ കയറി എവിടെയെ ങ്കിലും തട്ടിവീഴാതിരിക്കുക.” ഇതു നിങ്ങൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ, യുദ്ധത്തിലെ ആദ്യഘട്ടം നിങ്ങൾ തരണം ചെയ്തുകഴിഞ്ഞു. ‘അമിത മായ റിഹേഴ്‌സലിൻ്റെ ആവശ്യമില്ല’ എന്ന തരത്തിലുള്ള ഒരു പറച്ചിൽ അലസരായ അഭിനേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാറുണ്ട്. ‘അലസരായ അഭിനേതാക്കൾ’ എന്ന പ്രയോഗം തന്നെയാണ് അത്തരക്കാ രെപ്പറ്റി പറയാൻകൊള്ളാവുന്നത്. പൂർണ്ണമായ അസംബന്ധമാണ് അവരുടെയീ പ്രയോഗം. കൂടുതൽ
പരിശീലിക്കുന്തോറും നിങ്ങൾ മികച്ചതാകുകയാണ് ചെയ്യുന്നത്. അഭിനയത്തിനുള്ള നിങ്ങളുടെ ഉപകരണങ്ങൾ വേണ്ടതുപോലെ പരിപാലിക്കാതെയിരുന്നാൽ നിങ്ങ ൾക്ക് അഭിനയിക്കാനുള്ള അവകാശ മുണ്ടോയെന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഞങ്ങളുടെയൊ ക്കെ അധ്യാപകനായിരുന്ന ഇബ്രാഹിം അൽകാസി ഞങ്ങളോട് എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ഉപകരണങ്ങൾ വേണ്ടതുപോലെ നന്നാക്കിവയ്ക്കാതെ അതിൽ നിങ്ങൾ ക്ക് പരിശീലനം നടത്താനാകുമോ? സംഗീതോപകരണവാദകരോ ഗായകരോ തങ്ങളുടെ ഉപകരണ ങ്ങൾ നന്നാക്കിവയ്ക്കാതെയും അതിൽ പരിശീലനം നേടാതെയും അതെടു ത്ത് ഉപയോഗിക്കാനുള്ള ധൈര്യം കാണിക്കുമെന്നു തോന്നുന്നുണ്ടോ? നർത്തകരെടുക്കുന്ന കഠിനാദ്ധ്വാനമി ല്ലേ? ഒരു അഭിനേതാവ് എടുക്കുന്ന പരിശീലനത്തിൻ്റെ എത്രയോ മടങ്ങാ ണ് സംഗീതോപകരണങ്ങൾ വായി ക്കുന്നവർ എടുക്കുന്നത്. പക്ഷേ, എത്ര വിനയാന്വിതരായിട്ടാണ് ഓരോ സംഗീതവിദഗ്‌ധരും നമ്മുടെ മുന്നി ലെത്തുന്നത്? എന്നാൽ നമ്മൾ നടീനടന്മാരുടെ വിചാരമാകട്ടെ അവരുടെ മുന്നിൽ സ്റ്റേജിലൊ ക്കെക്കയറി ഞെളിഞ്ഞ് നടക്കാനുള്ള അവകാശം നമുക്കുണ്ടെന്നാണ്. ഇതുവരെ ചെയ്‌ത കാര്യങ്ങളിൽ ഞാൻ ഒരിക്കലും പൂർണ്ണത്യപ്‌തനല്ല. വേണ്ടത്ര പ്രശംസയൊക്കെ എനി ക്കു ലഭിച്ചിട്ടുണ്ടെന്ന് നന്നായറിയാം. പക്ഷേ, അതൊന്നും എൻ്റെ തലയിൽ കയറ്റിവച്ചു നടക്കാൻ ഞാൻ തയ്യാറല്ല. ഇതൊക്കെ ഒരു ജീവിത കാലം മുഴുക്കെയുള്ള അന്വേഷണ മെന്നും അതുതന്നെയാണ് എനിക്കു ജീവിക്കാനും പ്രവർത്തിക്കാനുമുള്ള കാരണമായിത്തീരുന്നതെന്നും ഞാൻ കരുതുന്നു.
പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്